ജിസാൻ - ജിസാൻ കെ.എം.സി.സിയുടെ ഒരു വർഷം നീണ്ട മുപ്പതാം വാർഷിക പരിപാടികൾക്ക് വെള്ളിയാഴ്ച സമാപനം. Orison 2023_24 കരുതലിന്റെ മുപ്പതാണ്ട് എന്ന തലക്കെട്ടിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച (ഫെബ്രു. 9) ജിസാൻ ഫുക്ക മറീന ഓഡിറ്റോറിയത്തിൽ വൈകീട്ട് നാല് മാണി മുതൽ പരിപാടികൾ ആരംഭിക്കും.
സമാപന സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാ കായിക മത്സരങ്ങളും ഒപ്പന, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ പ്രോഗ്രാമുകളും ഉണ്ടായിരിക്കും. കൂടാതെ ഡോക്യൂമെന്ററി പ്രദർശനം, ഉപഹാര സമർപ്പണം, സുരക്ഷാ കോ-ഓർഡിനേറ്റർമാർക്കുള്ള ആദരം, നാഷണൽ കെ.എം.സി.സി നേതാക്കൾക്ക് സ്വീകരണം എന്നിവ യും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.