കോഴിക്കോട് - എന്‍.ഐ.ടിയിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ജലപീരങ്കി പ്രയോഗിച്ചത്.
പ്രഫ. ഷൈജ ആണ്ടവനെതിരെ നടപടി ഉണ്ടാവുന്നത് വരെ ഡി വൈ എഫ് ഐ പ്രക്ഷോഭം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മാര്‍ച്ചിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
എന്‍ ഐ ടിയില്‍ സംഘപരിവാറിന്റെ ഏജന്‍സി പണി എടുക്കാന്‍ ഒരു ആണ്ടവനെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.