തിരുവനന്തപുരം- പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ എ.എസ്.ഐക്കെതിരെ പരാതി. കഠിനംകുളം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ കെ.പി നസീമിനെതിരെയാണ് പരാതി. തോന്നയ്ക്കലില്‍ നടന്നുകൊണ്ടിരിക്കുന്ന സയന്‍സ് ഫെസ്റ്റിവലില്‍ വളണ്ടിയറായി സേവനം അനുഷ്ഠിച്ച പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിക്കാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത് എന്നു പറയുന്നു. സയന്‍സ് ഫെസ്റ്റിവല്‍ നടക്കുന്ന വേളയില്‍ വളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് എ.എസ്.ഐ നമ്പര്‍ നല്‍കിയിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിളിച്ച് അറിയിക്കാനാണ് നമ്പര്‍ നല്‍കിയത്. ഇതോടൊപ്പം പെണ്‍കുട്ടിയുടെ നമ്പര്‍ എ.എസ്.ഐയും വാങ്ങി. തിങ്കളാഴ്ച പെണ്‍കുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി എ.എസ്.ഐ വിളിക്കാന്‍ ആരംഭിച്ചു. അതിനുശേഷം വീഡിയോ കോള്‍ വഴിയും ഇയാള്‍ പെണ്‍കുട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. നിരന്തര ശല്യം സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടി കോള്‍ കട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ കോള്‍ കട്ട് ചെയ്താലും വീണ്ടും തുടരെത്തുടരെ ഇയാള്‍ വിളിച്ചു കൊണ്ടിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥിനി തന്റെ കൂടെയുള്ള മറ്റ് വളണ്ടിയര്‍മാരോടൊപ്പം എ.എസ്.ഐയെ നേരിട്ട് കാണുകയും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രശ്‌നമാകുമെന്ന് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
എ.എസ്.ഐ കെ.പി നസീമിനെതിരെ ഇതിനുമുമ്പും സമാനമായ കേസുകള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ കൊല്ലത്ത് ജോലി ചെയ്തിരുന്ന ഇയാളെ ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. പാങ്ങോട് സ്‌റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നപ്പോഴാണ് സമാനമായ നടപടി നേരിട്ടത്. പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പരില്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് വീഡിയോ കോള്‍ ചെയ്യുന്നതാണ് ഇയാളുടെ രീതി. എന്നാല്‍ ഭയന്ന് പലരും പരാതിപ്പെടാറില്ല. എ.എസ്.ഐക്കെതിരെ സ്!പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.