Sorry, you need to enable JavaScript to visit this website.

Breaking: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി, റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി

കൊച്ചി- ഐഎസ് തീവ്രവാദ സംഘടയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കാസര്‍കോട് സ്വദേശി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് എന്‍.ഐ.എ കോടതി. ശിക്ഷാവിധിയില്‍  നാളെ വാദംകേള്‍ക്കും. കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ്് എന്‍ഐഎ കേസ്.
രാജ്യത്ത് ഐഎസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിച്ചെന്ന കേസാണ് ഇയാള്‍ക്കെതിരെയുള്ളത്. ഐഎസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഇടപെടലുകള്‍ ഇവര്‍ നടത്തിയതായി എന്‍ഐഎ കണ്ടെത്തി. റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ പ്രതകളാക്കി എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തില്‍ ഉള്‍പ്പെടെ എത്തിയിരുന്നതായി മുന്‍പ് ശ്രീലങ്കന്‍ സൈനിക മേധാവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍ഐഎയോ കേരള പോലീസോ വിശദീകരണം നല്‍കിയിട്ടില്ല. രാജ്യാന്തരബന്ധമുള്ള കേസില്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നും എന്‍ഐഎയാണ് അതു പറയേണ്ടതെന്നുമായിരുന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. ഇവര്‍ കേരളത്തില്‍ എത്തിയിട്ടുള്ളതിന് തെളിവുകളില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ വാദം. ഈ മാതൃകയില്‍ കേരളത്തിലും ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. പത്തുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിത്.

 

Latest News