Sorry, you need to enable JavaScript to visit this website.

വന്ദനയുടെ മരണത്തില്‍ ഒട്ടേറെ സംശയമെന്ന് പിതാവ്, സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എന്തിനെതിര്‍ത്തു?

കൊച്ചി- കുത്തേറ്റ് ആദ്യത്തെ നാലു മണിക്കൂര്‍ തന്റെ മകള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്നും ഇതില്‍ സംശയമുണ്ടെന്നും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസിന്റെ പിതാവ് മോഹന്‍ദാസ്. കൊലപാതകത്തില്‍ ചില സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് എന്തിനാണെന്ന് മനസ്സിലാക്കുന്നില്ലെന്നും വന്ദനയുടെ പിതാവ് മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

വന്ദനയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടിയില്ല. ഒരു ഡോക്ടര്‍ പോലും കൂടെപ്പോയില്ല. മകളുടെ പേരില്‍ ഐ.എം.എ നിയമമുണ്ടാക്കാന്‍ സര്‍ക്കാരിനെ സമീപിച്ചതില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഥമവിവര റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി.

വന്ദനയുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹരജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. കൃത്യമായ അന്വേഷണത്തിന് പുറത്തുനിന്നുള്ള ഏജന്‍സിതന്നെ വേണമെന്നും മോഹന്‍ദാസ് പറഞ്ഞു.

'സര്‍ക്കാര്‍ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് ജഡ്ജിമാരും ചോദിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് അത്തരമൊരു അന്വേഷണമാണ് താത്പര്യമെങ്കില്‍ അതിന് അനുവദിച്ചുകൊടുക്കേണ്ടതല്ലേയെന്നും ആരാഞ്ഞു. പിന്നെയും സര്‍ക്കാര്‍ എതിര്‍ത്തതെന്തിനെന്ന് മനസ്സിലാകുന്നില്ല', മോഹന്‍ദാസ് പറഞ്ഞു.

 

Latest News