മലപ്പുറം -ജില്ലയില്‍ രണ്ടിടങ്ങളില്‍ തീ പടര്‍ന്നു,രണ്ടേക്കര്‍ പറമ്പ് കത്തി നശിച്ചു.കുറുവ പഞ്ചായത്തില്‍ പാങ്ങ് ചേണ്ടി അയനിക്കുന്നിലും മാറാക്കര പഞ്ചായത്തില്‍ മരവട്ടത്തുമാണ് പറമ്പിനു തീ പിടിച്ചത്.രണ്ടു ഏക്കറോളം പറമ്പിലെ അടിക്കാട് കത്തി നശിച്ചു.മലപ്പുറം അഗ്‌നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ ഇരു സ്ഥലത്തും കൂടുതല്‍ ഭാഗത്തേക്ക് തീ പടരാതെ തീ അണച്ചു.സമീപത്തു വീടുകളും മറ്റ് സ്ഥാപനങ്ങളും ഗോഡൗണുകളും ഉണ്ടായിരുന്നു.ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് പറമ്പിനു തീ പിടിച്ചത്. വിവരമറിഞ്ഞു സ്ഥലത്ത് എത്തിയ മലപ്പുറം അഗ്‌നിരക്ഷാ സേന ഒരു മണിക്കൂറോളം സാഹസപ്പെട്ടു കൂടുതല്‍ സ്ഥലത്തേക്ക് തീ വ്യാപിക്കാതെ തീ പൂര്‍ണമായും അണച്ചു. .അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ സജീവ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഇ എം അബ്ദുല്‍ റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എന്‍ ജംഷാദ്, റിഞ്ചു , പി അമല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ സി രജീഷ് ഹോം ഗാര്‍ഡ് ടി കൃഷ്ണ കുമാര്‍ , മനാഫ് തുടങ്ങിയവര്‍ വെള്ളം പമ്പ് ചെയ്തും ഫയര്‍ ബീറ്റര്‍ ഉപയോഗിച്ചും തീ അണച്ചു.