Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ചൂട് വര്‍ധിക്കാന്‍ കാരണം എല്‍ നിനോ പ്രതിഭാസം-വിദഗ്ധര്‍

തിരുവനന്തപുരം-സംസ്ഥാനത്ത് ചൂട് വര്‍ധിക്കാന്‍ കാരണം എല്‍ നിനോ പ്രതിഭാസം എന്ന് കാലാവസ്ഥ വിദഗ്ധര്‍. പസഫിക് സമുദ്ര പ്രതലം ക്രമതീതമായി ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. അപ്രവചനീയമായ കാലാവസ്ഥ വ്യതിയാനമാണ് ഇതിന്റെ പ്രധാന പ്രതിഫലനം. വേനലിന് മുമ്പേ സംസ്ഥാനത്ത് താപനില ക്രമതീതമായി ഉയരുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും പതിവില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് കണ്ണൂരില്‍ (37.7 ഡിഗ്രി) കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. മാര്‍ച്ച് മുതലാണ് സംസ്ഥാനത്ത് വേനല്‍ക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്. പക്ഷെ ഇക്കുറി നേരത്തെ ചൂട് വര്‍ധിച്ച സാഹചര്യമാണ്.
 ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയില്‍ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡി?ഗ്രിക്ക് മുകളിലാണ് പകല്‍ സമയത്തെ ശരാശരി താപനില. ഉയര്‍ന്ന താപനിലയില്‍ വര്‍ധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്.  ഫെബ്രുവരി 5 ന് കോഴിക്കോട് സിറ്റിയില്‍ ഉയര്‍ന്ന താപനിലയില്‍ സാധാരണയിലും   കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ സ്റ്റേഷനുകളില്‍ 2ഡിഗ്രിയില്‍ കൂടുതലും ഉയര്‍ന്ന താപനില രേഖപെടുത്തി. പുനലൂര്‍, തുടങ്ങിയ സ്ഥലങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തി.

Latest News