കോഴിക്കോട്- കോഴിക്കോടിനെ സാംസ്‌കാരിക ഭൂമികയാക്കി മാറ്റുന്നതില്‍ കലാ- സാംസ്‌കാരിക സംഘടനകള്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്ന് എം. ടി. വാസുദേവന്‍ നായര്‍. കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല, സുവര്‍ണ ജൂബിലിയാഘോഷം ബീച്ച് കള്‍ച്ചറല്‍ സ്റ്റേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന ചടങ്ങില്‍ കല പ്രസിഡന്റ് കൂടിയായ തോട്ടത്തില്‍ രവീന്ദ്രന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. മുന്‍ എം. എല്‍. എ എ. പ്രദീപ് കുമാര്‍, മുന്‍ മേയര്‍ ടി. പി. ദാസന്‍, കെ. വിജയരാഘവന്‍, വൈസ് പ്രസിഡന്റ് എന്‍. ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി, സി. ജെ. തോമസ്, സുരേന്ദ്രന്‍ പാറാടന്‍, സി. എം. സജിന്ദ്രന്‍,
ട്രഷറര്‍ കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അഡ്വ. കെ. പി. അശോക് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഒ. എന്‍. വി സ്മരാണാഞ്ജലിയുടെ ഭാഗമായി പിന്നണി ഗായികയും ഒ. എന്‍. വിയുടെ ചെറുമകളുമായ അപര്‍ണ രാജീവിന്റെ നേതൃത്വത്തിലുള്ള സംഗീത നിശയും അരങ്ങേറി. നിതീഷ് കാര്‍ത്തിക്കും ഗാനങ്ങള്‍ അവതരിപ്പിച്ചു.