വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞയാള്‍ പിടിയില്‍

വടകര- ഓടിക്കൊണ്ടിരിുന്ന വന്ദേ ഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ പിടിയില്‍. കണ്ണൂക്കര രവീന്ദ്രനെ (53)യാണ് ആര്‍. പി. എഫ് സംഘം പിടികൂടിയത്. 

ജനുവരി 25ന് വടകര കണ്ണൂക്കര ഭാഗത്താണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിലെ സി. സി. ടി. വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ  പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കോഴിക്കോട് ആര്‍. പി. എഫ് സി. ഐ ഉപേന്ദ്രകുമാര്‍, എസ്. ഐ ടി. എം ധന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

കല്ലേറ് നടത്തിയത് എന്തിനാണെന്ന് അന്വേഷിച്ചു വരുകയാണ്. കോഴിക്കോട് സി. ജെ. എം കോടതി രവീന്ദ്രനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Latest News