റിയാദ് - സൗദിയിലെ ആദ്യത്തെ ഡ്രോണ്‍ നിര്‍മാണ ഫാക്ടറി റിയാദില്‍ പ്രവര്‍ത്തനം തുടങ്ങി. ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് പിന്തുണയോടെ ഇന്‍ട്രാ ഡിഫന്‍സ് ടെക്‌നോളജീസ് കമ്പനിയാണ് ഡ്രോണ്‍ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 120 ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഫാക്ടറിക്ക് ശേഷിയുണ്ട്. ഇത്തരം നൂതന സാങ്കേതികവിദ്യകള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനുള്ള ശേഷി പുതിയ ഫാക്ടറി വര്‍ധിപ്പിക്കും. 25 മീറ്റര്‍ വരെ നീളമുള്ള ഡ്രോണുകള്‍ നിര്‍മിക്കാന്‍ ഫാക്ടറിക്ക് ശേഷിയുണ്ട്.