ജിദ്ദ- പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയവുമായി ജിദ്ദ സിജി വിമന്‍ കളക്ടീവ് (ജെ.സി.ഡബ്ല്യു.സി) അഞ്ചാമത് കമ്യൂണിറ്റി ലീഡര്‍ഷിപ് പ്രോഗ്രാം (സി.എല്‍.പി) സംഘടിപ്പിച്ചു. അസീസിയ സ്റ്റാര്‍ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സി.എല്‍.പി കോഡിനേറ്റര്‍മാരായ റൈഹാനത്ത് സഹീര്‍, ആയിഷ റാന്‍സി, ജബ്‌ന, രസ്‌ന എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജിദ്ദിയിലെ വിവിധ തുറകളിലുള്ള അന്‍പതോളം വനിതകള്‍ പങ്കെടുത്തു.
ജെ.സി.ഡബ്ലി.യു.സി ചെയര്‍പേഴ്‌സണ്‍ റൂബി സമീര്‍ ആമുഖ പ്രഭാഷണം നടത്തി. റജിയ വീരാന്‍, ഇര്‍ഫാന സജീര്‍, ഡോ. റാഷ നസീഹ്, നുഫി എന്നിവര്‍ തയാറാക്കിയ പ്രസംഗം അവതരിപ്പിച്ചു. ഇവാല്യുവേഷന്‍ ടു മോട്ടിവേറ്റ് എന്ന വിഷയത്തില്‍ തസ്‌നിം സുഹറ ക്ലാസ് എടുത്തു. വസന്തത്തിലെ കിളികള്‍, നിഹാരം എന്നീ കൃതികളുടെ രചയിതാവ് അമീന ബഷീര്‍ മാലദ്വീപിലേക്കുള്ള യാത്രാ വിവവരണം നടത്തി. വിഷന്‍ ആന്റ് മാംഗോസ് എന്ന പുസ്തകം റിന്‍ഷി ഫൈസല്‍ പരിചയപ്പെടുത്തി. ഓപണ്‍ മൈക് എന്ന വിഭാഗത്തില്‍ ഷെറിന്‍, ഹസീന സമീര്‍, ഹസീന ഹമീദ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. തസീന റിയാസ് മലയാള പദ്യം ചൊല്ലി. അനീസ ബൈജുവിന്റെ നേതൃത്വത്തില്‍ നടന്ന പിക് ആന്റ് സ്പീക് പരിപാടിയില്‍ ഡോ. ഫൗസിയ, ഷംലീന്‍, സുഹറ, നജാത്ത്, ഹനാന്‍, നസീം സലാഹ് എന്നിവര്‍ പങ്കെടുത്തു. റൈഹാനത്ത് സമീര്‍, നിഖിത ഫസ്‌ലിന്‍, അജ്‌ന അന്‍വര്‍, സൗമ്യ എന്നിവര്‍ വിവിധ വിഷയങ്ങളിലെ നിരൂപണവും റൂബി സമീര്‍ പൊതു നിരൂപണവും നടത്തി. ഫെബിന്‍.യു അവതാരകയായിരുന്നു. സഫാന ഖിറാഹത്ത് നടത്തി. ജബ്‌ന ജലീല്‍ സ്വാഗതവും ഫെബിന്‍ നന്ദിയും പറഞ്ഞു.