കൊല്ലം - എസ്.എഫ്.ഐ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പടിഞ്ഞാറെ കല്ലട നടുവിലക്കര കവളിക്കല്‍ വീട്ടില്‍ വിശാഖ് കല്ലട (26) ആണ് റിമാന്റിലായത്. മികച്ച സാമ്പത്തിക ഭദ്രതയുള്ള വീട്ടിലെ അംഗമാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. ദളിത് വിഭാഗത്തില്‍പ്പെട്ടതാണ് പെണ്‍കുട്ടി.
പെണ്‍കുട്ടിയില്‍നിന്നു പലപ്പോഴായി ഒന്‍പത് ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. തൊഴില്‍ ഇല്ലാതിരുന്ന പ്രതി ഒരു വര്‍ഷമായി ആഡംബര ജീവിതം നയിച്ചിരുന്നത് ഈ പണം കൊണ്ടായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ സി.സി അടച്ചിരുന്നതും വിദ്യാര്‍ഥിനിയുടെ പണം ഉപയോഗിച്ചായിരുന്നുന്നെന്ന് കെണ്ടെത്തിയിട്ടുണ്ട്. ശാസ്താംകോട്ട കായല്‍ തീരത്തെ മുളങ്കാടുകളിക്ക് പ്രതി നിര്‍ബന്ധിച്ചായിരുന്നു പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഒരു വര്‍ഷമായി പീഡിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്നും പ്രതി പിന്മാറിയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. എസ്.സി/എസ്.ടി വകുപ്പുകളും പ്രതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.'മാതൃകം പരിപാടിയുടെ ഭാഗമായാണ് ഇയാള്‍ വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും.
ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഡി.വൈ.എഫ്.ഐ കോയിക്കല്‍ യൂണിറ്റ് സെക്രട്ടറിയും സി.പി.എം അംഗവുമാണ് പ്രതി.ശാസ്താംകോട്ട ഡിവൈ.എസ്.പി ജയകുമാറിന്റെ നിര്‍ദേശപ്രകാരം ശാസ്താംകോട്ട പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.