തിരുവനന്തപുരം- പോലീസുകാര്‍ ഈഗോ കൊണ്ട് നടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷം മാത്രം 201 കോടി രൂപയാണ് സൈബര്‍ തട്ടിലൂടെ കേരളത്തില്‍ നിന്നും കടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച സൈബര്‍ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണം. പോലീസെന്ന ഈഗോയാണ് പ്രധാനം. അക്കാര്യം പോലീസുകാര്‍ക്ക് ബോധ്യം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാത്രം 201 കോടി രൂപയാണ് സൈബര്‍ തട്ടിലൂടെ കേരളത്തില്‍ നിന്നും കടത്തിയത്. തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗവും അമിത ലാഭം പ്രതീക്ഷിച്ചിറങ്ങുന്നവരാണ്. സൈബര്‍ ഡിവിഷന്റെ വരവ് ഇതിന് മാറ്റം കൊണ്ടുവരുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴില്‍ രണ്ട് എസ്പിമാര്‍ ഉള്‍പ്പെടുന്നതാണ് സൈബര്‍ ഡിവിഷന്‍. സൈബര്‍ കുറ്റാന്വേഷണം, ഗവേഷണം എന്നിവയ്ക്കാണ് പ്രത്യേക സൈബര്‍ ഡിവിഷന്‍ രൂപീകരിച്ചത്.