(മഞ്ചേരി) മലപ്പുറം - പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നും പന്ത്രണ്ടും വയസ്സായ മക്കളെയാണ് പ്രതി പീഡിപ്പിച്ചത്. പ്രതിക്ക് തടവുശിക്ഷക്ക് പുറമെ 8.85 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2022-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.