തിരുവനന്തപുരം- ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. 20 പേരാണ് പേഴ്‌സണല്‍ സ്റ്റാഫിലുള്ളത്. പരമാവധി 25 പേരെ നിയമിക്കാമെന്നാണ് എല്‍.ഡി.എഫിലെ ധാരണ.
ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴാണ് കെ.ബി. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൈമാറിയത്. ആന്റണി രാജുവിന്റെ സ്റ്റാഫിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയവരെ നിയമിച്ചത്. എന്നാല്‍ ഇവര്‍ക്കെല്ലാം പെന്‍ഷന്‍ കിട്ടും
തനിക്ക് അര്‍ഹതയുള്ള പേഴ്‌സണല്‍ സ്റ്റാഫിനെ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റേത് ഒരു ചെറിയ പാര്‍ട്ടിയാണ്. മന്ത്രി അധികാരത്തില്‍ വരുമ്പോള്‍ പാര്‍ട്ടിക്കാരെ അല്ലാതെ വേറെ ആരെയെങ്കിലും വെയ്ക്കുമോ? അര്‍ഹതപ്പെട്ട പേഴ്‌സണല്‍ സ്റ്റാഫ് എല്ലാവര്‍ക്കുമുണ്ട്. ഞാന്‍ കുറച്ചുപേരെ മാത്രമേ എടുത്തുള്ളുവെങ്കില്‍ അത് മറ്റ് മന്ത്രിമാരെ കളിയാക്കുന്നതുപോലെയാകും. പിന്നെ അധികം യാത്രകള്‍ പോകാതിരിക്കുകയും സര്‍ക്കാര്‍ വസതിക്കു പകരം സ്വന്തം വസതി ഉപയോഗിക്കുകയും ചെയ്യുന്നു. സ്വന്തം വീടില്ലായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ വസതിയില്‍ താമസിച്ചേനെ. ഇത്രയൊക്കെയല്ലേ ചെയ്യാനാകൂവെന്നും മന്ത്രി ചോദിച്ചു.