തിരുവനന്തപുരം- അന്നും ഇന്നും ഗള്‍ഫുകാരന്റെ അടയാളങ്ങളിലൊന്നാണ് റാഡോ വാച്ച്. ഗള്‍ഫില്‍ ജോലി സ്ഥലത്തായലും അവധിക്ക് നാട്ടിലെത്തിയാലും ഈ വാച്ചിനോടുള്ള കമ്പം പ്രവാസികള്‍ വിടാറില്ല.
റാഡോ കെട്ടി നാട്ടിലെത്തുന്ന പ്രവാസികളെ കാണാത്തവര്‍ വിരളമായരിക്കും. പത്തും ഇരുപതും വര്‍ഷം മുമ്പ് ഗള്‍ഫുകാരന്‍ സമ്മാനിച്ച റോഡോ ഇപ്പോഴും കെട്ടി നടക്കുന്ന സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ നാട്ടിലുണ്ട്. സ്വര്‍ണ നിറമുള്ള റോഡോയില്‍നിന്ന് പ്രവാസികള്‍ പുതിയ മോഡലുകളിലേക്ക് മാറിയിട്ടുമുണ്ട്.
ചൈനയെ പിന്തള്ളി ഇന്ത്യ റാഡോ വാച്ചുകളുടെ ഏറ്റവും വലിയ വിപണിയായി മാറിയെന്നതാണ് പുതിയ വര്‍ത്ത. പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യയില്‍ വില കൂടിയ വാച്ച് വാങ്ങാന്‍ ആളുകളുണ്ടോ എന്നു തോന്നാം.
കോവിഡ് മഹാമാരി കുറഞ്ഞതോടെ വീണ്ടും ആഡംബര വസ്തുക്കളിലുണ്ടായ കുതിച്ചുചാട്ടത്തില്‍ ഒരു പങ്ക് സ്വിസ് വാച്ച് നിര്‍മാതാക്കള്‍ക്കും ലഭിച്ചുവെന്നാണ് റാഡോ വാച്ച് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഡ്രിയാന്‍ ബോഷാര്‍ഡ് എന്‍ഡിടിവി പ്രോഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
കോവിഡിനു ശേഷം സ്‌റ്റോറുകള്‍ വീണ്ടും തുറന്നയുടന്‍ തന്നെ റാഡോ വാച്ചുകള്‍ക്കുള്ള ആവശ്യം ഉയര്‍ന്നുവെന്നും വേണ്ടത്ര വിതരണം ചെയ്യാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതു കൂടി വായിക്കൂ, മൽബു കഥ
രൂപയില്‍ കടം കൊടുക്കരുത്
ഇന്ത്യയില്‍ റാഡോ വില്‍പനയുടെ റെക്കോര്‍ഡ് വര്‍ഷമായാണ് 2023 രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് 80,000 രൂപയുണ്ടായിരുന്ന റാഡോ വാച്ചിന്റെ തുടക്ക വില ഇപ്പോള്‍ ഒരു ലക്ഷം രൂപയായി ഉയരുകയും ചെയ്തു.
ആഡംബര വാച്ചുകളുടെ വില്‍പനയിലുണ്ടായ വര്‍ധന റാഡോയില്‍ മാത്രം ഒതുങ്ങുന്നില്ല.
ഫെഡറേഷന്‍ ഓഫ് സ്വിസ് വാച്ച് ഇന്‍ഡസ്ട്രിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യ കഴിഞ്ഞ വര്‍ഷം 218.8 ദശലക്ഷം സ്വിസ് ഫ്രാങ്ക് (2,095 കോടി രൂപ) വിലമതിക്കുന്ന സ്വിസ് വാച്ചുകള്‍ ഇറക്കുമതി ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ 17% കൂടുതലാണിത്. അതേസമയം, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ മൂന്ന് രാജ്യങ്ങളാണ് സ്വിസ് വാച്ച് ഇറക്കുമതിയില്‍ ഇന്ത്യയേക്കാള്‍ മുന്നിലെന്ന് കണക്കുകള്‍ പറയുന്നു.
വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം