തൃശൂർ - കൊടകര വെള്ളിക്കുളങ്ങരയിൽ വൃദ്ധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുക്കാട്ടുകരക്കാരൻ ചെറിയകുട്ടി ഭാര്യ കൊച്ചുത്രേസ്യയാണ് (80)കൊല്ലപ്പെട്ടത്. മൃതദേഹം കത്തിച്ച നിലയിലാണ്. സംഭവത്തിൽ ഭർത്താവ് ചെറിയകുട്ടിയെ (91)പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വീടിന്റെ രണ്ടാംനിലയിലാണ് മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വൃദ്ധദമ്പതിമാർ തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നുദിവസം മുൻപ് കൊച്ചുത്രേസ്യയെ കാണാനില്ലെന്ന് പറഞ്ഞ് മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കൊല്ലപ്പെട്ട കൊച്ചുത്രേസ്യ ഓട്ടോയിൽക്കയറി പോകുന്നതുകണ്ടതായാണ് പ്രതി പോലീസിനോട് പറഞ്ഞിരുന്നത്. കൂടുതൽ ചോദ്യംചെയ്യലിലാണ് ചെറിയകുട്ടി കുറ്റം സമ്മതിച്ചത്.