Sorry, you need to enable JavaScript to visit this website.

'അഴിമതിയിൽ ഒരാളും ശിക്ഷിക്കപ്പെടരുത്'; കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്

കോഴിക്കോട് - കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിംഗിന് മാവോവാദികളുടെ ഭീഷണിക്കത്ത്. 2024-ൽ അഴിമതിക്കേസിൽ ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് ഓർമിപ്പിച്ചുള്ളതാണ് കത്ത് എന്നാണ് വിവരം. തപാൽ വഴിയാണ് കത്ത് കലക്ടറേറ്റിൽ ലഭിച്ചത്. കത്ത് സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
 കൊച്ചിയിൽ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും ബോംബ് പൊട്ടിക്കുമെന്ന് 2023 നവംബറിൽ കലക്ടർക്ക് നേരത്തെയും ഭീഷണിക്കത്തുണ്ടായിരുന്നു.
 

Latest News