കൊച്ചി- ലൈംഗിക ആവശ്യങ്ങള്‍ നിരസിച്ച തന്റെ ജീവനക്കാരിയെ ആക്രമിച്ച കേസില്‍ സ്പാ ഉടമസ്ഥന്‍ അറസ്റ്റില്‍. കടവന്ത്ര മാര്‍ക്കറ്റ് റോഡിലെ ലില്ലിപ്പുട്ട് സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച കേസിലാണ് ആലുവ കടുങ്ങല്ലൂര്‍ ഐ. ഒ. ബി അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അജിഷ് അറസ്റ്റിലായത്.
യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിയ്ക്കാന്‍ ശ്രമിക്കുകയും രക്ഷപ്പെട്ടപ്പോള്‍ പിന്തുടര്‍ന്ന് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്.
പിടിയിലായ അജീഷ് എറണാകുളം സെന്‍ട്രല്‍, അങ്കമാലി, പള്ളരുത്തി എന്നീ പോലീസ് സ്റ്റേഷനുകളില്‍ മയക്ക് മരുന്ന്, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.