Sorry, you need to enable JavaScript to visit this website.

മുൻമന്ത്രി എ.സി മൊയ്തീന് തിരിച്ചടി; 40 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയത് ശരിവെച്ചു

കൊച്ചി - പ്രമാദമായ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീൻ എം.എൽ.എയ്ക്കു തിരിച്ചടി. മൊയ്തീന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടി ഡൽഹി അഡ്ജുഡീക്കേറ്റിങ്ങ് അതോറിറ്റി ശരിവെച്ചു. 
 എ.സി മൊയ്തീന്റെയും ഭാര്യയുടേയും ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എ.സി മൊയ്തീനെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇ.ഡി വ്യക്തമാക്കി.
 സ്വത്ത് വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണമെന്ന് മൊയ്തീനോട് ഇ.ഡി ആവശ്യപ്പെട്ടു.
 

Latest News