കോഴിക്കോട് -55 കിലോ കഞ്ചാവുമായി കോഴിക്കോട്ട് രണ്ടു പേർ പിടിയിലായി. ചാത്തമംഗലം നെല്ലിക്കോട് പറമ്പിൽ എൻ.പി മുരളീധരൻ(40), പനത്തടി പള്ളികുന്നേൽ വീട്ടിൽ പി പി ജോൺസൻ(58) എന്നിവരാണ് അറസ്റ്റിലായത്. പൂവാട്ടുപറമ്പ് തോട്ടുമുക്ക് ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് 20 ലക്ഷത്തോളം രൂപ വില വരും.
ആന്ധ്രയിൽനിന്നു കാറിലാണ് ഇവർ കഞ്ചാവ് കോഴിക്കോട്ടെത്തിച്ചത്. കഞ്ചാവ് കടത്ത് കേസിൽ ആന്ധ്രയിൽ ജയിലിൽ ശിക്ഷയനുഭവിച്ച ആളാണ് മുരളീധരൻ. പ്രതികൾ അന്തർ സംസ്ഥാന ലോറികളിലെ ഡ്രൈവർമാരാണ്.