അബുദാബി - ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ 15 ദശലക്ഷം ദിര്‍ഹം (33 കോടി രൂപ) നേടിയ അല്‍ ഐനിലെ പ്രവാസി രാജീവ് അരീക്കാട്ടിന് ഈ ഭാഗ്യം സ്വന്തം മക്കളുടേതാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. തന്റെ രണ്ട് കുട്ടികളുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന സൗജന്യ ടിക്കറ്റ് നമ്പരിനാണ് സമ്മാനം അടിച്ചത്.
ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം അല്‍ ഐനില്‍ താമസിക്കുന്ന മലയാളിയായ രാജീവ് 037130 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം നേടിയത്.
'ഞാന്‍ 10 വര്‍ഷത്തിലേറെയായി അല്‍ ഐനില്‍ താമസിക്കുന്നു. കഴിഞ്ഞ 3 വര്‍ഷമായി ഞാന്‍ ടിക്കറ്റ് വാങ്ങുന്നു. ആദ്യമായിട്ടാണ് ലോട്ടറി അടിച്ചത്. ഇത്തവണ ഞാനും ഭാര്യയും ഞങ്ങളുടെ കുട്ടികളുടെ ജനന തീയതിയായ 7, 13 നമ്പറുകളുള്ള ടിക്കറ്റുകള്‍ തിരഞ്ഞെടുത്തു. ജനുവരി 11 ന് വാങ്ങിയ ടിക്കറ്റിനെക്കുറിച്ച് രാജീവ് പറഞ്ഞു.
നറുക്കെടുപ്പില്‍ ആറ് ടിക്കറ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ താന്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എനിക്ക് ബിഗ് ടിക്കറ്റില്‍നിന്ന് ഒരു പ്രത്യേക ഓഫര്‍ ലഭിച്ചു, രണ്ടെണ്ണം വാങ്ങിയപ്പോള്‍ എനിക്ക് നാല് ടിക്കറ്റുകള്‍ സൗജന്യമായി ലഭിച്ചു. ഞാന്‍ എല്ലായ്‌പ്പോഴും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇത്തവണ നറുക്കെടുപ്പില്‍ ആറ് ടിക്കറ്റുകള്‍ ഉള്ളതിനാല്‍ പ്രതീക്ഷകള്‍ ഉയര്‍ന്നതായിരുന്നു.
ഷോയുടെ അവതാരകരായ റിച്ചാര്‍ഡും ബൗച്രയും തന്നെ വിളിച്ച നിമിഷങ്ങള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഞാന്‍ നിശബ്ദനായിരുന്നു. എനിക്ക് തോന്നിയ വികാരങ്ങള്‍ വാക്കുകളില്‍ വിവരിക്കാനായില്ല. വര്‍ഷങ്ങളായി കേള്‍ക്കുന്ന റിച്ചാര്‍ഡിന്റെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം വിജയികളെ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് ഒന്നാം സമ്മാനമാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതൊരു അത്ഭുതമായിരുന്നു. ഇത് എനിക്ക് മാത്രമല്ല ഞങ്ങളുടെ ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്കും ജീവിതം മാറ്റിമറിച്ച നിമിഷമാണ്.
ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യുന്ന രാജീവ് 19 പേര്‍ക്കൊപ്പം തുക തുല്യമായി പങ്കിടും.
'ഞങ്ങള്‍ക്ക് 10 അംഗങ്ങള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ട്. രണ്ട് ടിക്കറ്റുകള്‍ക്ക് ഒരുമിച്ച് പണം നല്‍കുകയും പ്രത്യേക ഓഫറിലൂടെ മറ്റ് നാല് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുകയും ചെയ്തു. ഒരു ഗ്രൂപ്പിന് ഓരോന്നിനും പണമടച്ചുള്ള ടിക്കറ്റാണിത്. സൗജന്യ ടിക്കറ്റ് ഉപയോഗിച്ചാണ ഞങ്ങള്‍ വിജയിച്ചതെന്നതിനാല്‍, തുക തുല്യമായി പങ്കിടും.
ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും താഴ്ന്ന പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെന്നു രാജീവ് പറഞ്ഞു.
'ഓഫീസ് അസിസ്റ്റന്റുമാരായും 1,000 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹം വരെ പ്രതിമാസ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരുമാണ് വിജയികള്‍. ചിലര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ശരിയായ സമയത്താണ് ഈ ഭാഗ്യം തേടിയെത്തിയത്.
'ഇത് എന്റെ ജീവിതശൈലി മാറ്റാന്‍ പോകുന്നില്ല. ഞാന്‍ ഇന്ന് ജോലിയിലാണ്. പണം കൊണ്ട് എന്ത് ചെയ്യണമെന്ന് ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. പക്ഷേ ഞങ്ങള്‍ ടിക്കറ്റ് വാങ്ങുന്നത് തുടരും- രാജീവ് അടിവരയിട്ടു.