എടപ്പാൾ- ദേശീയപാത വികസനത്തിനായി മണ്ണെടുത്ത കുന്നിൻ മുകൾ ഭാഗം ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. ഫയർഫോഴ്സും, നാട്ടുകാരും പോലീസും, ചേർന്ന് മൂവരെയും രക്ഷിച്ചു. സംസ്ഥാനപാതയിലെ കുറ്റിപ്പുറത്തിനടുത്ത് നടക്കാവിലാണ് സംഭവം.
കുറ്റിപ്പുറം_ പുതുപൊന്നാനി ദേശീയപാതയുടെ വികസനത്തിനായി മണ്ണെടുത്ത ഭാഗത്ത് മതിൽ നിർമ്മാണം നടന്നിരുന്നു .ഭാരതീയ വിദ്യാഭവൻ സ്കൂളിൻറെ മുൻഭാഗത്തായി ഉയർന്ന നിന്നിരുന്ന കുന്നിൻറെ ഭാഗം താഴോട്ട് ഇടിഞ്ഞുവീഴുകയായിരുന്നു .കൊൽക്കത്ത സ്വദേശികളായ മൂന്നു യുവാക്കളാണ് മണ്ണിനടിയിൽ കുടുങ്ങിയത്. മതിലിന്റെ സമീപത്തായി നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് അപകടം ഉണ്ടായത്. അടിയിൽ നിന്ന് പുറത്തെടുത്ത മൂവരെയും ആശുപത്രിയിൽ എത്തിച്ചു. ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്.