Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ 40 കഴിഞ്ഞാല്‍ ലൈസന്‍സ് പുതുക്കാന്‍ കണ്ണട നിര്‍ബന്ധം

കുവൈത്ത് സിറ്റി- കുവൈത്തില്‍ 40 വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനും കാഴ്ച പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധം. കാഴ്ചയ്ക്ക് തകരാറുണ്ടെങ്കില്‍ കണ്ണട വെച്ച ഫോട്ടോ കൂടി സമര്‍പ്പിക്കണം. 40 വയസ്സ് തികയുന്നതോടെ എല്ലാവര്‍ക്കും സ്വാഭാവികമായും കാഴ്ചയില്‍ വ്യതിയാനം ഉണ്ടാകുമെന്ന നിഗമനത്തിലാണ് ഈ നിബന്ധന.

അപേക്ഷയില്‍ സമര്‍പ്പിക്കുന്ന ഫോട്ടോയില്‍ കണ്ണട ഇല്ലെങ്കില്‍ ഗതാഗതവകുപ്പ് അധികൃതര്‍ നല്‍കുന്ന ഫോറം സഹിതം ഖുര്‍തുബയിലെ കണ്ണു പരിശോധനാ കേന്ദ്രത്തെ സമീപിച്ച് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. പരിശോധന സൗജന്യമായിരിക്കും. ലൈസന്‍സ് പുതുക്കുന്നതിനു പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജോലി ചെയ്യുന്ന കമ്പനിയുടെ സമ്മതപത്രം അല്ലെങ്കില്‍ ജോലി ചെയ്യുന്ന മന്ത്രാലയത്തിന്റെ കത്ത്, തൊഴില്‍ മന്ത്രാലയം അനുവദിച്ച വര്‍ക്ക് പെര്‍മിറ്റ്, കണ്ണും രക്തവും പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് എന്നിവ ഗതാഗതവകുപ്പ് ഓഫിസില്‍ ഹാജരാക്കണം.
പുതിയ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, 400 ദിനാറില്‍ കുറയാത്ത ശമ്പള സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടി ഹാജരാക്കണം. ഇളവ് അനുവദിക്കപ്പെട്ട തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു ബാധകമല്ല.

 

Latest News