തലശ്ശേരി- ടെമ്പിള്‍ ഗേറ്റ് ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച. കൊടിമരത്തിനു സമീപത്തെ രണ്ടാം നമ്പര്‍ ഭണ്ഡാരമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പൂട്ട് തകര്‍ത്താണ് മോഷണം നടന്നത്. നോട്ടുകള്‍ മോഷ്ടിച്ചതിനുശേഷം രക്ഷപ്പെടുകയായിരുന്നു. ചില്ലറകള്‍ വാരിവ ലിച്ചിട്ട നിലയിലാണ്. ക്ഷേത്രത്തിനു ചുറ്റും സി.സി. ക്യാമറ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ക്ഷേത്രത്തില്‍ ആദ്യമായാണ് മോഷണം നടക്കുന്നത്. ഒടുവിലായി ഇക്കഴിഞ്ഞ ജൂണ്‍ 23 നാണ് ഭണ്ഡാരം തുറന്ന് ജീവനക്കാര്‍ പണം ശേഖരിച്ചത്. സംഭവത്തില്‍ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെയാണ് കവര്‍ച്ച ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. 21 നാണ് ക്ഷേത്ര മഹോത്സവം ആരംഭിക്കുന്നത്.