Sorry, you need to enable JavaScript to visit this website.

പത്രവിതരണക്കാരന് നേരെ മുഖംമൂടി ആക്രമണം, കാലും കൈയ്യും അടിച്ചൊടിച്ചു

തലശ്ശേരി - തലശ്ശേരിക്ക് സമീപം കൊളശ്ശേരിയില്‍ പത്രവിതരണം നടത്തുന്നതിനിടെ വയോധികനെ മുഖംമൂടി സംഘം ക്രൂരമായി ആക്രമിച്ചു. കളരിമുക്ക് വായനശാലക്കടുത്ത സ്മൃതിയില്‍ കെ.സുരേന്ദ്ര ബാബുവാണ് (74) ആക്രമിക്കപ്പെട്ടത്.
തിങ്കളാഴ്ച  പുലര്‍ച്ചെ 5.15 ഓടെ കൊളശ്ശേരി കുന്നിനേരി താഴെ വയലിലാണ് മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം മരവടി കൊണ്ട് സുരേന്ദ്രനെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചത്. ആദ്യം കാലിനായിരുന്നു അടി. 'വീഴാതായതോടെ തലക്കും കൈക്കും ആഞ്ഞടിച്ചു. ഇടത് കൈ എല്ല് തകര്‍ന്നു. തുടയെല്ലിനും ക്ഷതമേറ്റു. തലക്കും പരിക്കുണ്ട്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടി എത്തുന്നതിനിടയില്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇതില്‍പെട്ട ഒരാള്‍ മുഖംമൂടി മാറ്റിയാണ് ഓടിയത്. ഇയാളെ സുരേന്ദ്ര ബാബു തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. ഇടത് കൈയുടെ എല്ല് പൊട്ടിയ സുരേന്ദ്ര ബാബുവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അടിയന്തിര ഓപറേഷന് വിധേയമാക്കി. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

 

Latest News