തിരുവനന്തപുരം - അഞ്ചുവയസ്സുള്ള മകനുമായി ട്രെയിനിന് മുന്നിൽ ചാടിയ യുവതിക്ക് ദാരുണാന്ത്യം. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കൽവിള വീട്ടിൽ ജർമി (34) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ആദിഷിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകനുമായി റെയിൽ പാളത്തിന് സമീപം നടന്നെത്തിയ യുവതി ട്രെയിൻ വന്നപ്പോൾ മുന്നിൽ ചാടുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനായതിനാൽ വേഗം കുറവായിരുന്നു. ഇരുവരെയും ട്രെയിൻ ഇടിച്ച് വീഴ്ത്തി. പാളത്തിലേക്ക് വീണ ജർമിയുടെ തലയ്‌ക്കേറ്റ പരുക്കാണ് മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കൊറ്റാമം വൃദ്ധസദനത്തിന് സമീപത്തുള്ള റെയിൽവേ ട്രാക്കിൽ വച്ചാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഇവർ ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടിയത്.