Sorry, you need to enable JavaScript to visit this website.

ഷാന്‍ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

ആലപ്പുഴ- എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാന്‍ വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹരജി നല്‍കി. ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി മൂന്നിലാണ് ഹരജി നല്‍കിയത്.
കേസില്‍ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍  വാദം തുടരും. പ്രതിഭാഗം വാദം കേട്ട കോടതി കേസ് 13ാം തീയതിയിലേക്ക് മാറ്റി. ഡിവൈ.എസ്.പിക്ക്  കേസ് അന്വേഷിക്കാന്‍ മാത്രമാണ്  ചുമതല എന്നായിരുന്നു  പ്രതിഭാഗം അഭിഭാഷകന്റെ പ്രധാന വാദം.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ചുമതല ഐ.ജിക്ക് മാത്രമാണെന്നും പ്രതിഭാഗം വാദിച്ചു.

 

Latest News