തിരുവനന്തപുരം - ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലാഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു .വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കും. സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിക്കും. സ്ഥലം നിശ്ചയിച്ചിട്ടില്ല. ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദം നേടിയാല്‍ ഓക്‌സഫോര്‍ഡ് സര്‍വകലാശാലയില്‍ പി എച്ച്ഡിക്ക് ചേരാനാകും. എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം പണിയും. സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങും.