തിരുവനന്തപുരം - തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി. കേരളത്തിന്റെ റെയില്‍ വികസനം കേന്ദ്രം അവഗണിക്കുകയാണ്. യാത്രക്കാര്‍ ദുരിതത്തിലാണെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസ് വന്നതോടുകൂടി ഇടതുപക്ഷസര്‍ക്കാര്‍ പറഞ്ഞകാര്യങ്ങളുടെ യാഥാര്‍ഥ്യം ജനങ്ങള്‍ക്കു വ്യക്തമായി. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും.പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോള്‍ സമ്മതിക്കുന്നു.കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണമെന്നും മന്ത്രി വ്യക്തമാക്കി.