റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു

കോഴിക്കോട് - മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും സിനിമാ തിരക്കഥാ കൃത്തുമായിരുന്ന റഹീം പൂവാട്ടുപറമ്പ് (60) ഹൃദയാഘാതം മൂലം നിര്യാതനായി. കാലിക്കറ്റ് പ്രസ് ക്ലബ്ബ് മുന്‍ അംഗമായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് ഫോറം മെമ്പറായിരുന്നു.  മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
നിരവധി ചലച്ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഏതാനും ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവാര്‍ഡ് നൈറ്റുകളും ചലച്ചിത്ര  സംബന്ധിയായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
അല്‍- അമീന്‍, കേരള ടൈംസ് പത്രങ്ങളിലാണ് പ്രവര്‍ത്തിച്ചത്. സ്വന്തമായി ഒരു സിനിമാ മാസികയും പുറത്തിറക്കിയിരുന്നു

Latest News