Sorry, you need to enable JavaScript to visit this website.

ലിവർപൂളിനെ തറപ്പറ്റിച്ച് ആഴ്‌സണൽ, കിരീടം ലക്ഷ്യമിട്ട് മുന്നേറ്റം

ലണ്ടൻ- ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ലിവർപൂളിനെ 3-1 ന് തോൽപ്പിച്ച് ആഴ്‌സണൽ 20 വർഷത്തിനിടയിലെ അവരുടെ ആദ്യത്തെ പ്രീമിയർ ലീഗ് കിരീടത്തിനായുള്ള ശ്രമം പുനരാരംഭിച്ചു. അതേസമയം, ചെൽസി ഈ സീസണിൽ മറ്റൊരു നാണംകെട്ട തോൽവിക്ക് കീഴടങ്ങി. സ്വന്തം തട്ടകത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വോൾവ്‌സിനോട് തോറ്റത്. 

മത്സരത്തിന്റെ പതിനാലാമത്തെ മിനിറ്റിൽ ബുഖായോ സാക്കയാണ് ആഴ്‌സണലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ 45-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ലിവർപൂൾ സമനില നേടി. 67-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെലിയും 90-ാം മിനിറ്റിൽ ലിയനാർഡോ ട്രൊസാഡും ഓരോ ഗോൾ കൂടി നേടി ലിവർ പൂളിന് മേൽ ആഴ്‌സണലിന്റെ വിജയം പൂർണമാക്കി. വെസ്റ്റ്ഹാം യുനൈറ്റഡിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുനൈറ്റഡും തകർത്തു.
 

Latest News