റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം നോട്ട് നിരോധം പരാജയമാണെന്ന് വാദിക്കുന്നവരെ മരയൂളകളെന്ന് വിളിച്ച് മറുപടി നല്‍കിയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല.
അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനത്തിലേറെയും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തലിനു പിന്നാലെ, കള്ളപ്പണ വേട്ടക്കാണ് നോട്ട് നിരോധനമെന്ന ബി.ജെ.പിയുടേയും പ്രധാനമന്ത്രി മോഡിയുടെയും വാദങ്ങള്‍ പൊളിയുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാര്‍ മാപ്പ് പറയണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു.
സുരേന്ദ്രന്റെ മറുപടി പോസ്റ്റില്‍ 38000 ഫേസ്ബുക്ക് ഉപയോക്താക്കളാണ് കമന്റ് ചെയ്തിരിക്കുന്നത്. വിസര്‍ജനമെന്ന് ആവര്‍ത്തിക്കുന്നതാണ് ഈ കമന്റുകളില്‍ ബഹുഭൂരിഭാഗവും. പിന്നെന്തിനാ മുത്തേ ചേട്ടന്റെ ഫോണില്‍ കോപ്പി ആന്‍ഡ് പേസ്റ്റ് എന്നു ചേര്‍ത്തുകൊണ്ടാണ് കമന്റ് ബോക്‌സില്‍ വിസര്‍ജനം നിറച്ചിരിക്കുന്നത്.

ഇതിനു പുറമെ, നോട്ട് നിരോധം ശരിയായിരുന്നുവെന്നും എല്ലാ നോട്ടുകളും മാറിക്കൊടുത്തിട്ടില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദത്തിനെതിരെ ട്രോളുകളുടെ പെരുമഴയാണ് സോഷ്യല്‍ മീഡിയകളില്‍.