Sorry, you need to enable JavaScript to visit this website.

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ടാല്‍ സൗകര്യമില്ലെന്ന് പറയും-ടി.ജി.രവി

തൃശൂര്‍- സമകാലിക ഇന്ത്യന്‍ അവസ്ഥ കാണുമ്പോള്‍ ഗാന്ധിജിയെ വൈകാതെ മഹാത്മാവല്ലെന്ന് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നടന്‍ ടി.ജി. രവി. പകരം മറ്റാരെയെങ്കിലും അവതരിപ്പിച്ചേക്കാം. രാജ്യസ്‌നേഹം നിര്‍ബന്ധിച്ച് വിളിപ്പിക്കേണ്ട മുദ്രാവാക്യമല്ല. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ സൗകര്യമില്ല എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു.
അശ്‌റഫ് ഒളരി എഴുതിയ 'ചിറകു മുളച്ച തോന്നലുകള്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ടി.ജി.രവി.
അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡ് ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്  ഉദ്ഘാടനം ചെയ്തു. പി.എം അബ്ദുഹാജി അധ്യക്ഷത വഹിച്ചു. ടി.എ അലി അക്ബര്‍,  ഹക്കീം വെളിയത്ത്, അഡ്വ. രഘുനാഥ് കഴുങ്കില്‍, കെ.ബി ബഷീര്‍, എ പ്രസാദ്, അഡ്വ. പി.എ മുഹമ്മദ് അഷ്‌റഫ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

അമ്മക്കിഷ്ടം ഇളയ മകളോട്; മൂത്ത മകള്‍ പര്‍ദ ധരിച്ച് പകരം വീട്ടിയത് ഇങ്ങനെ

സോഷ്യല്‍ മീഡിയ കീഴടക്കി വീണ്ടും സാനിയ മിര്‍സ

ഖത്തറിൽ ഇന്ത്യൻ അധ്യാപിക വാഹനമിടിച്ച് മരിച്ചു

Latest News