പരിയാരം- ചിക്കന്‍പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്ന ബാലന്‍ മരിച്ചു. തൃക്കരിപ്പൂര്‍ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രന്റേയും ശെല്‍വിയുടേയും മകന്‍ മകുല്‍ (11) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.