Sorry, you need to enable JavaScript to visit this website.

കാറിടിച്ച് ലോട്ടറി കച്ചവടക്കാരന്‍ മരിച്ചു

ആലപ്പുഴ- നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ലോട്ടറി കച്ചവടക്കാരന്‍ മരിച്ചു. തഴക്കര കുന്നം പാറക്കല്‍ വീട്ടില്‍ പി. കെ. ഗോപി (72) ആണ് മരിച്ചത്. 

ഇറവങ്കര ശ്രീഭവനത്തില്‍ പ്രിയ അരവിന്ദ് (45), വേല്‍ഭവനത്തില്‍ ഉണ്ണിക്കൃഷ്ണന്‍നായര്‍ (56) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സ്‌കൂട്ടര്‍ റോഡരികില്‍ വെച്ചശേഷം സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയായിരുന്നു. 

ഞായറാഴ്ച വൈകിട്ട് അഞ്ചരക്ക് മാവേലിക്കര പന്തളം റോഡില്‍ ഇറവങ്കര ജങ്ഷന് സമീപമായിരുന്നു അപകടം. 

കൊച്ചാലുംമൂട് ഭാഗത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗോപി അപകട സ്ഥലത്തു തന്നെ മരിച്ചു. സ്‌കൂട്ടര്‍ ഇടിച്ചിട്ട ശേഷം കാര്‍ പ്രിയ അരവിന്ദിനെയും ഉണ്ണിക്കൃഷ്ണന്‍ നായരെയും ഇടിക്കുകയായിരുന്നു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കൊട്ടാരക്കര സ്വദേശിയായ ഡോക്ടറാണ് കാര്‍ ഓടിച്ചിരുന്നത്. ഗോപിയുടെ ഭാര്യ: സരളാമ്മ. മകന്‍: സന്ദീപ്കുമാര്‍. മരുമകള്‍: സ്നേഹ.

Latest News