കണ്ണൂര്‍- കണ്ണൂര്‍ തില്ലങ്കേരി സ്വദേശി വീരാജ്‌പേട്ടയില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ തില്ലങ്കേരി കാവുംപടി സ്വദേശി റഷീദ് (25) ആണ് മരിച്ചത്.
വീരാജ്‌പേട്ട വീരാനീരുപാലു ചെലവറ വെള്ളച്ചാട്ടത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കവെയാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
കാവുംപടികിലെ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. സഹോദരങ്ങള്‍: ശുഹൈബ്, അബ്ദുല്ല. ഖബറടക്കം പിന്നീട്.