സുൽത്താൻ ബത്തേരി - നിയന്ത്രണംവിട്ട പിക്കപ്പ് വാൻ പോലീസ് ഹൈവേ പട്രോളിംഗ് വാഹനത്തിൽ ഇടിച്ചു. എസ്.ഐ അജയകുമാർ (54), ഡ്രൈവർ അനീഷ് (26) എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം നാലോടെ മൈസൂരു റോഡിൽ ഗീതാഞ്ജലി പമ്പിന് സമീപമാണ് അപകടം. മുത്തങ്ങ ഭാഗത്തുനിന്നു വാഴക്കുലയുമായി വന്ന പിക്കപ്പ് വാനാണ് പോലീസ് വാഹനത്തിൽ ഇടിച്ചത്. ആഘാതത്തിൽ പോലീസ് വാഹനത്തിന്റെ പിൻവശത്തെ ചക്രവും സൈഡ് ഗ്ലാസും തകർന്നു. എസ്.ഐയെയും ഡ്രൈവറെയും താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.