മദീന- സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വ്വഹിക്കാനെത്തിയ പാലക്കാട് ചന്ദപേട്ട സ്വദേശിനി ഫാത്തിമ്മാ മന്‍സിലില്‍ സാലിമ (75) മദീനയില്‍ നിര്യാതയായി. വിശുദ്ധ ഉംറ നിര്‍വ്വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മദീനയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. മരണാന്തര നടപടിക്രമങ്ങള്‍ക്ക് ശേഷം ബഖീഅയില്‍ ഖബറടക്കി. നിയമസഹായങ്ങള്‍ക്കായി മദീന കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് കോര്‍ഡിനേറ്റര്‍
ഷെഫീഖ് മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു. മക്കള്‍: അഹജ, ബേനസീര്‍, അക്ബര്‍ അലി, ഹക്കീം.