Sorry, you need to enable JavaScript to visit this website.

ശാസ്താംകോട്ട തടാക തീരത്ത് തീപ്പിടിത്തം: ഏക്കറുകളോളം സ്ഥലം കത്തി നശിച്ചു

കൊല്ലം - ശാസ്താംകോട്ട തടാക തീരത്ത് ഉണ്ടായ തീപ്പിടിത്തത്തില്‍ ഏക്കറുകളോളം സ്ഥലം കത്തി നശിച്ചു. സ്‌റ്റേഡിയത്തിന്റെ തെക്ക് ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. നിമിഷങ്ങള്‍ക്കകം പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസ്,
പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് തീ ആളിപടര്‍ന്നു.
ഇവിടെനിന്നും ഉടന്‍ തന്നെ വാഹനങ്ങള്‍ മാറ്റിയതിനാല്‍ അപകടം ഒഴിവായി. ഒരു വര്‍ഷം മുമ്പ് ഇത്തരത്തില്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തേക്ക് തീ പടര്‍ന്ന് തൊണ്ടി മുതലായി പിടിച്ചിട്ട അറുപതോളം വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു.
ഹരിത തീരം പദ്ധതി പ്രകാരം നട്ടുപിടിപ്പിച്ച വൃക്ഷങ്ങളും ഇത്തവണ കത്തി നശിച്ചു. കോളജിന് സമീപത്തെ മുളംകാടുകളിലേക്കും തീ പടര്‍ന്നെങ്കിലും അഗ്‌നി രക്ഷാ സേന ഇടപെട്ട് ഇവിടുത്തെ തീ കെടുത്തിയിരുന്നു.കോളജിലെ ലേഡീസ് ഹോസ്റ്റലിന് സമീപം വരെ തീ പടര്‍ന്നു. സമീപത്തെ പുല്ലും അക്കേഷ്യ മരവും തീ പിടിച്ചതോടെ കുട്ടികളും ഭയചികിതരായി. ചില സ്ഥലങ്ങളില്‍ രാത്രി വൈകിയും തീയും പുകയും ഉയരുന്നതിനാല്‍ ശാസ്താംകോട്ട അഗ്‌നി രക്ഷാ സേന രാവിലെ മുതല്‍ നടത്തിവരുന്ന രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും തുടര്‍ന്നു.

 

Latest News