ദമാം- അര്‍ബുദ രോഗത്തിനെതിരെ ബോധവത്കരണവുമായി കിഴക്കന്‍ പ്രവിശ്യാ ആരോഗ്യ വഭാഗം. അര്‍ബുദം തടയാന്‍ ലളിതമായ ചില കാര്യങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണെന്ന് ആരോഗ്യ വിഭാഗം ഉപദേശിക്കുന്നു.
ആരോഗ്യകരമായ പോഷകാഹാരം, വ്യായാമം, പുകവലി ഒഴിവാക്കല്‍ എന്നിവ ക്യാന്‍സര്‍ പ്രതിരോധത്തിന് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
സാധാരണ ശരീരഭാരം നിലനിര്‍ത്തുക, പഴങ്ങളും പച്ചക്കറികളും കഴിക്കുക, ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യുക എന്നിവ പ്രതിരോധത്തിനുള്ള പ്രധാന ഘടകങ്ങളാണെന്ന് ഇന്ന് പ്രസിദ്ധീകരിച്ച ഒരു ബോധവത്കരണ ഇന്‍ഫോഗ്രാഫിക്കില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
കാന്‍സര്‍ സാധ്യത ഒഴിവാക്കാന്‍ പുകവലിയും പാസ്സീവ് സ്‌മോക്കിംഗും പുകവലിയും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു. പുകവലിക്കുന്ന ആളുകളുമായുള്ള സമ്പര്‍ക്കത്തിലൂടെ പുക ശ്വസിക്കേണ്ടി വരുന്ന അവസ്ഥയാണ് പാസ്സീവ് സ്‌മോക്കിംഗ്.