ഖത്തറിൽ ഇന്ത്യൻ അധ്യാപിക വാഹനമിടിച്ച് മരിച്ചു

ദോഹ -ഖത്തറിലെ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക റഷ റഹ്‌മാന്‍(35) ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ചു.ശനിയാഴ്ച വൈകീട്ട് തുമാമയിലെ ജിംനേഷ്യത്തില്‍ നിന്നും തിരിച്ചുവരുന്ന വഴി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 അഞ്ച് വര്‍ഷമായി തുമാമയിലെ ഒലീവ് സ്‌കൂളില്‍ അധ്യാപികയായിരുന്നു. കൊല്‍ക്കത്ത സ്വദേശിനിയാണ്.  ടീച്ചറുടെ നിര്യാണത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ് അനുശോചനം അറിയിച്ചു. വിവരമറിഞ്ഞ ഉടനെ തന്നെ റഷയുടെ ഭര്‍ത്താവും സഹോദരനും കൊല്‍ക്കത്തയില്‍നിന്ന് ദോഹയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Latest News