റിയാദ്- ധ്രുവഭാഗത്ത് നിന്നുള്ള തണുത്ത വരണ്ട കാറ്റ് കാരണം ഈ ആഴ്ച സൗദി അറേബ്യയില്‍ ശക്തമായ ശീത തരംഗമുണ്ടാവുമെന്ന് പ്രമുഖ കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി അറിയിച്ചു. മനുഷ്യ ശരീരത്തെ നേരിട്ട് ബാധിക്കുന്ന വിധമായതിനാല്‍ എല്ലാവരും അനുയോജ്യവസ്ത്രങ്ങള്‍ ധരിക്കണം. സ്‌കൂളുകളിലേക്ക് പോകുന്ന സമയങ്ങളില്‍ കുട്ടികള്‍ തണുപ്പിനെ പ്രതിരോധിക്കാനുതകുന്ന വസ്ത്രം ധരിച്ചിട്ടുണ്ടോയെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. വരും ദിവസങ്ങളില്‍ മഴക്ക് കൂടി സാധ്യതയുള്ളത് സന്തോഷകരമാണ്. റമദാന്‍ പത്തിനാണ് ശൈത്യം ജ്യോതിശാസ്ത്രപരമായി അവസാനിക്കുന്നത്. എന്നാല്‍ ഈദുല്‍ ഫിത്തര്‍ വരെ ശൈത്യം തുടരും. അദ്ദേഹം പറഞ്ഞു.
റിയാദില്‍ ഇന്ന് (ഞായര്‍) കാലാവസ്ഥ സ്ഥിരതയുള്ളതാണ്. പകല്‍ സമയങ്ങളില്‍ 18 ഡിഗ്രിയാണ് താപനില. രാത്രി ഒമ്പത് ഡിഗ്രിവരെയെത്തും. എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ വ്യത്യാസമുണ്ടാകും.