കൊച്ചി- കേരളത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വന്‍വര്‍ധന. രണ്ടരവര്‍ഷത്തിനിടയില്‍ ലിംഗമാറ്റം നടത്തിയത് 365 പേര്‍. എറണാകുളത്തെ മൂന്നു സ്വകാര്യ ആശുപത്രികളിലും കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലുമാണ് കൂടുതല്‍ ശസ്ത്രക്രിയ നടന്നത്.
കോട്ടയത്ത് രണ്ടുവര്‍ഷത്തിടയില്‍ 26 ശസ്ത്രക്രിയ നടന്നു. കൂടുതല്‍പ്പേരും പെണ്‍ലിംഗത്തിലേക്കാണ് മാറിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ അടുത്തിടെ ആണ്‍ലിംഗത്തിലേക്കു മാറുന്നവരുടെ എണ്ണം അല്പം കൂടിയിട്ടുണ്ട്. ലിംഗമാറ്റം നടത്തിയാലും ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലാതാകുന്നില്ല. ഇവര്‍ക്ക് ശാരീരികമായ സൗകര്യമൊരുക്കലാണ് ചെയ്തുകൊടുക്കാനാകുകയെന്നും ഡോക്ടര്‍ പറഞ്ഞു.
സര്‍ക്കാര്‍ സഹായവും ശസ്ത്രക്രിയാസൗകര്യങ്ങള്‍ കൂടിയതുമാണ് കാരണം. സംസ്ഥാനസര്‍ക്കാര്‍ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപവരെ സഹായം നല്‍കുന്നുണ്ട്. തുടര്‍ചികിത്സക്കും പോഷകാഹാരത്തിനും സഹായം നല്‍കുന്നുണ്ട്. ട്രാന്‍സ്വുമണാകാനുള്ള ശസ്ത്രക്രിയക്ക് രണ്ടരലക്ഷവും ട്രാന്‍സ്മെന്‍ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷവുമാണ് നല്‍കുക. ശസ്ത്രക്രിയയും ഹോര്‍മോണ്‍ ചികിത്സയും കഴിഞ്ഞവര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ 25,000 രൂപയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.