തിരുവനന്തപുരം- സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. മഴക്കെടുതി, പ്രളയ ദുരന്തം തുടങ്ങിയവയെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോടെയാണ് സഭാ സമ്മേളനം ആരംഭിച്ചത്. സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത വന്‍ ദുരന്തമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഈ മഹാ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളില്‍ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉച്ചക്ക് രണ്ട് മണി വരെ ചേരുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനും കക്ഷി നേതാക്കള്‍ക്കും പുറമേ പ്രകൃതി ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ എം.എല്‍.എമാരും സഭയില്‍ സംസാരിക്കും.
പ്രളയക്കെടുതിയില്‍ സഹായിച്ച എല്ലാവര്‍ക്കും സഭ നന്ദി അറിയിച്ചു. നാശനഷ്ടങ്ങളും പുനരധിവാസവും സംബന്ധിച്ചുള്ള പ്രമേയം സഭ പാസാക്കും. പുനര്‍നിര്‍മാണം സംബന്ധിച്ചു വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും.