Sorry, you need to enable JavaScript to visit this website.

സൗദിയിൽ തണുപ്പു തുടരും, ഈ മാസം മഴക്കും സാധ്യത

ജിദ്ദ-സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശത്തും ഈ ആഴ്ച പകുതി വരെ തണുപ്പു തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഈ ആഴ്ച അവസാനം  മുതൽ ചില പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ മഴമേഘങ്ങളുണ്ടാകുമെന്നും കേന്ദ്രത്തിന്റെ അറിയിപ്പിലുണ്ട്. വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ മഞ്ഞും മൂടൽമഞ്ഞും ആലിപ്പഴ വർഷവും പ്രതീക്ഷിക്കാം.
 

Latest News