ജിദ്ദ-റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദി രാജ്പഥ് റിപ്പബ്ലിക് വിചാരം എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രവാസലോകത്ത് 17 രാജ്യങ്ങളിലെ സോൺ തലങ്ങളിലാണ് ആർ.എസ്.സി സെമിനാറുകൾ സംഘടിപ്പിച്ചത്. അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ചരിത്ര നാമങ്ങളെയും നിർമ്മിതികളെയും മായ്ച്ചു കളയുകയും ഭരണഘടനാ അനുഛേദങ്ങൾ കീഴ്‌മേൽ മറിക്കുകയും ചെയ്യുന്ന ഭരണ കൂടവും അതിന്റെ മുന്നിൽ മൗനം പാലിക്കുന്ന മാധ്യമങ്ങളും വാഴുന്ന കാലത്ത് ചരിത്രത്തെയും ഭരണഘടനയേയും കുറിച്ചുള്ള അറിവും ജനാധിപത്യ ബോധവും ഓരോ ഇന്ത്യക്കാരനും വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. റഷീദ് പന്തല്ലൂർ, നൗഷാദ് മാസ്റ്റർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. യൂസുഫ് ചാവക്കാട് സ്വാഗതവും അസ്ഹർ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.