ജിദ്ദ- ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആഹ്ലാദം പകർന്ന് ജിദ്ദ ഗവർണറേറ്റിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, നാഷണൽ സെന്റർ ഫോർ ഇവന്റ്‌സിന്റെ സഹകരണത്തോടെ ജിദ്ദ ലിറ്റിൽ ഏഷ്യയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. 'ഞങ്ങൾ അവർക്കായി സന്നദ്ധരായി' എന്ന പരിപാടിയിലൂടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജിദ്ദ ഗവർണറേറ്റിലെ ഇറാഡ സ്‌പെഷ്യലൈസ്ഡ് സെന്ററിലെയും ഭിന്നശേഷിയുള്ളവർക്കുള്ള ഡേ കെയറായ എക്‌സലൻസ് സ്‌കിൽസ് സെന്ററിലെയും മുപ്പതിലധികം കുട്ടികൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ പുതിയ ലോകം കണ്ട് ഏറെ ആഹ്ലാദത്തോടെയാണ് തിരിച്ചുപോയതെന്ന് സംഘാടകർ വ്യക്തമാക്കി.
ترفيه "ذوي الهمم" #معكم_باللحظةhttps://t.co/GgUXDfGlYA pic.twitter.com/ErmO87DJcU
— أخبار 24 (@Akhbaar24) February 3, 2024