Sorry, you need to enable JavaScript to visit this website.

വാഹനത്തിൽനിന്നു ഇറക്കുംമുമ്പേ തണ്ണീർക്കൊമ്പന്റെ പ്രാണൻ പോയോ?

തണ്ണീർക്കൊമ്പന്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം

കൽപറ്റ- മാനന്തവാടിയിൽനിന്നു മയക്കുവെടി വെച്ചുപിടിച്ച് വെള്ളിയാഴ്ച രാത്രി കർണാടകയിലെ ബന്ദിപ്പുര എലഫന്റ് ക്യാമ്പിലേക്ക് കൊണ്ടുപോയ 'തണ്ണീർ' എന്ന കാട്ടാനയുടെ പ്രാണൻ ലോറിയിൽനിന്നു ഇറക്കുംമുമ്പേ പൊലിഞ്ഞോ? എലഫന്റ് ആംബുലൻസ് എന്നു വിളിക്കുന്ന ലോറിയിൽ ആന കമിഴ്ന്നുകിടക്കുന്നതിന്റെ  ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് ഈ സന്ദേഹത്തിന് ആധാരം. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ബന്ദിപ്പുരയിലെത്തിച്ച് തുറന്നുവിട്ടതിനുശേഷമാണ് ആന ചരിഞ്ഞതെന്നായിരുന്നു രാവിലെ കർണാടക വനം വകുപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞത്.  ലോറിയിൽനിന്നു ഇറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയും ചരിയുകയുമാണ് ഉണ്ടായതെന്നാണ് പിന്നീട് അറിയിച്ചത്. ആനയുടെ ജീവൻ വാഹനത്തിൽനിന്നു ഇറക്കുന്നതിനു മുമ്പേ നഷ്ടമായെന്നു തോന്നിക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം. ആനയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്ത സ്ഥലത്ത് കേരളത്തിൽനിന്നുള്ള മാധ്യമപ്രവർത്തകരെ അനുവദിച്ചിരുന്നില്ല. ആന ചരിഞ്ഞത് ലോറിയിൽ ആണോ എന്ന ചോദ്യത്തോട് സംസ്ഥാന വനം വകുപ്പിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല. സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്‌ന കരീം, നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആനയുടെ ജഡം പോസ്റ്റുമോർട്ടത്തിനു വിധേയമാക്കിയത്.

Latest News