ജിദ്ദ- ജിദ്ദ കെ.എം.സി.സി ചെറുകാവിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യയോഗം കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബിത് പെരിങ്ങാവ് അധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ സജീവമാക്കാൻ തീരുമാനിച്ചു.
വിപുലമായ ഇഫ്താർ നടത്താനും സ്വർണ കോയിൻ കുറി വീണ്ടും തുടങ്ങാനും തീരുമാനിച്ചു. സി.എച്ച് സെന്റർ, ഡയാലിസിസ് സെന്റർ, പാലിയേറ്റീവ് കെയർ എന്നിവക്കുള്ള ഫണ്ട് സമാഹരണം കൂടുതൽ ഊർജ്ജിതമാക്കും. സെക്രട്ടറി മനാഫ്, സലീം ഐക്കരപ്പടി, വൈസ് പ്രസിഡന്റ് മുനീർ ബാവ പുത്തൂപാടം, റാഫി പെരിങ്ങാവ്, ജോയിന്റ് സെക്രട്ടറി ഫവാസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.